കൈരളി സലാല ഓണാഘോഷം സംഘടിപ്പിച്ചു

സലാല: കൈരളി സലാലയുടെ ഓണാഘോഷം ഔഖത്ത് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചു. നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സലാലയുടെ വിവിധ ഭാഗത്തുനിന്നുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. രാവിലെ നടന്ന പൂക്കള മത്സരത്തിലും വൈകിട്ട് നടന്ന തിരുവാതിര മത്സരത്തിലും നിരവധി ടീമുകൾ മാറ്റുരച്ചു. തിരുവാതിരയിൽ ടീം ഗ്രൂവെക-്‌സ് ഒന്നാം സ്ഥാനവും ടീം തുംറൈത്ത് രണ്ടാംസ്ഥാനവും ടീം അൽഖറാത്ത് മൂന്നാംസ്ഥാനവും നേടി. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
ഇന്ത്യൻ എംബസി കോൺസുലർ എജന്റ് ഡോ. കെ സനാതനൻ ഉദ്ഘാടനം ചെയ-്‌തു. മൻസൂർ പട്ടാമ്പി അധ്യക്ഷനായി. നെസ്റ്റോ സലാല റീജണൽ ഓപ്പറേഷൻ മാനേജർ മൊയ്ദീൻ കുട്ടി, ഔഖത്ത് ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ടി പി ഹാരിസ്, നെസ്റ്റോ ഒമാൻ റീജണൽ സീനിയർ മാർക്കറ്റിങ് എക-്‌സിക്യൂട്ടീവ് അനീഷ-്‌കുമാർ, കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, ലോക കേരള സഭ അംഗം ഗംഗാധരൻ അയ്യപ്പൻ, കേരള വിങ് കോ കൺവീനർ എ കെ പവിത്രൻ എന്നിവർ സംസാരിച്ചു. കൈരളി സലാല ജനറൽ സെക്രടറി ലിജോ ലാസർ സ്വാഗതവും കൾച്ചറൽ സെക്രട്ടറി ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു.
കൈരളി സലാലയുടെ ഓണാഘോഷം ഇന്ത്യൻ എംബസി കോൺസുലർ എജന്റ് ഡോ. കെ സനാതനൻ ഉദ്ഘാടനം ചെയ്യുന്നു








0 comments