കെ രാധാകൃഷ്ണനും എൻ കെ അക്ബറിനും സ്വീകരണം

ദുബായ് : കെ രാധാകൃഷ്ണൻ എംപിയെയും എൻ കെ അക്ബർ എംഎൽഎയെയും ഊഷ്‌മളമായി സ്വീകരിച്ച് ദുബായ് ഓർമ. ചടങ്ങിൽ ഓർമ പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷനായി. ഓർമ മുൻ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ പ്രദീപ് തോപ്പിൽ, ഒഎൽഎഫ് പരസ്യ കമ്മിറ്റി കൺവീനർ ഷൈജേഷ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 14നും 15നും നടക്കുന്ന ഒഎൽഎഫിന്റെ പോസ്റ്റർ കെ രാധാകൃഷ്ണനും എൻ കെ അക്ബറും ചേർന്ന് പ്രകാശിപ്പിച്ചു. ഓർമ അംഗത്വ വിതരണം ഖിസൈസ് മേഖല സ്റ്റേഡിയം യൂണിറ്റിലെ പുതിയ അംഗം അൻസ സൂസൻ സാജന് നൽകി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും വനിതാവേദി കേന്ദ്ര കമ്മിറ്റി കൺവീനർ ജിസ്‌മി നന്ദിയും പറഞ്ഞു.










0 comments