കെഎഫ്ഇ ‘റൂട്ട്സ്’ സെപ്റ്റംബർ 18ന്

കുവൈത്ത് സിറ്റി : കുവൈത്ത് ഫിലിം എന്തുസിയാസ്റ്റ്സ് സംഘടിപ്പിക്കുന്ന ‘റൂട്ട്സ്’ മെഗാ ഇവന്റ് സെപ്തംബർ 18ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും. പരിപാടിയുടെ റാഫിൾ കൂപ്പൺ ലുലു എക്സ്‌ചേഞ്ച് ഓപ്പറേഷൻസ് ഹെഡ് ഷഫാസ് അഹമ്മദിന് നൽകി കെഎഫ്ഇ ചെയർമാൻ ജിനു വൈകത്ത് പ്രകാശിപ്പിച്ചു. സത്താർ കുന്നിൽ ഉദ്ഘാടനംചെയ്തു. കെഎഫ്ഇ പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷനായി. ജനറൽ കൺവീനർ അഖിൽ അൻവി, സിബി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജുൻ ഉണ്ണി സ്വാഗതവും കോർ കമ്മിറ്റിയംഗം ലിബിൻ നന്ദിയും പറഞ്ഞു.











0 comments