ad
Deshabhimani

ജിദ്ദ സോക്കർ ഫെസ്റ്റ് ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി: സെമി ഫൈനൽ വെള്ളിയാഴ്ച.

jeddah soccer fest
വെബ് ഡെസ്ക്

Published on May 15, 2025, 03:20 PM | 1 min read

ജിദ്ദ: ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് 2K25 ൻ്റെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ വെറ്ററൽ വിഭാഗത്തിൽ ചാമ്സ് എഫ് സി സെമി ഫൈനലിൽ പ്രവേശിച്ചു. സീനിയർ വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ സംസം എഫ്സി അൽമദിന റെസ്റ്റോറന്റ് എതിരില്ലാത്ത ഒരു ഗോളിന് അൽ അംരി ഗ്രൂപ്പ് തബൂക്കിനെ പരാജയപ്പെടുത്തി.


മൂന്നാം മത്സരത്തിൽ സീനിയർ വിഭാഗത്തിൽ റീം എഫ്സി യാമ്പു എതിരില്ലാത്ത അഞ്ച് ഗോളുകൾക് ബ്ലാക്ക്ഹോക്ക് എഫ്സിയെയും നാലാം മത്സരത്തിൽ അബീർ എക്സ്പ്രസ്സ്‌ ക്ലിനിക് ഒരു ഗോളിന് സിൻഡൽ എഫ് സിയെയും പരാജയപ്പെടുത്തി. മെയ് 16നാണ് സെമിഫൈനൽ. വെള്ളിയാഴ്ച സെമിഫൈനലിൽ വെറ്ററൽ വിഭാഗത്തിൽ ആദ്യ സെമിയിൽ ഷീറ ലാടീൻ സീനിയേഴ്സ് ജെഎസ്സി എഫ്സി സോക്കർ എഫ്സിയെയും ജിദ്ദ ഫ്രെണ്ട്സ് വെറ്ററൻസ് ക്ലബ് ചാമ്സ് എഫ് സി യെയും സീനിയർ വിഭാഗത്തിൽ സമ യുണൈറ്റഡ് ട്രെഡിങ് ഇതിഹാദ് എഫ് സി അബീർ എക്സ്പ്രസ്സ്‌ ക്ലിനിക് എഫ് സി യെയും, സം സം എഫ് സി റെസ്റ്ററന്റ് മദീന റീം എഫ് സി യാമ്പു വിനെയും നേരിടും.


ഫിറോസ് ചെറുകോട്, മുജീബ് റീ ഗൾ, ചെറി, നിസാം മമ്പാട് സിഫ് ജനറൽ സെക്രട്ടറി, നിസാം പാപ്പറ്റ സിഫ് ട്രഷറർ, സുൽഫിക്കർ ഏഷ്യൻ ടൈംസ്, സൗഫർ റീം അൽ ഉല, ഇസ്മായിൽ ജിദ്ദ കെഎംസിസി ചെയർമാൻ, ബാവ മൗസി അവിൽ മിൽക്ക്, ശംസാദ് സമ ട്രെഡിങ് കമ്പനി, സക്കീർ ഹുസൈൻ,മുസ്തഫ വിജയ് മസാല, ഷാഫി പവർ ഹൗസ്, അയൂബ് മാഷ് അൽ മാസ്, നൗഫൽ വണ്ടൂർ തുടങ്ങിയവർ മുഖ്യാഥിതികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home