ad
Deshabhimani

കുഞ്ഞാലിയുടെ ഓർമ പുതുക്കി ജിദ്ദ നവോദയ

kunjali ormadinam
വെബ് ഡെസ്ക്

Published on Aug 08, 2026, 11:45 PM | 1 min read

ജിദ്ദ: ഏറനാടിന്റെ ധീര രക്തസാക്ഷി കുഞ്ഞാലിയുടെ ഓർമ പുതുക്കി ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി. നവോദയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങ്‌ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്‌തു. സലാം മമ്പാട് അധ്യക്ഷനായി. ചടങ്ങിൽ ഫൈസൽ കൊടശേരി അനുസ്മരണ പ്രഭാഷണം നടത്തി.


ഏറനാടിന്റെ പോരാട്ട ചരിത്രത്തിൽ തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി മുൻപന്തിയിൽനിന്ന് പൊരുതിയ വിപ്ലവകാരിയായിരുന്നു കുഞ്ഞാലിയെന്ന് ഫൈസൽ അുസ്‌മരിച്ചു. മലയോര മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ പ്രവർത്തനം തലമുറകൾക്ക് ആവേശം പകരുന്നതാണെന്നും അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.


ശ്രീകുമാർ മാവേലിക്കര, സി എം അബ്ദുറഹ്‌മാൻ, മുജീബ് പൂന്താനം എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിങ്‌ സെക്രട്ടറി ഹക്കിം പാണ്ടിക്കാട് സ്വാഗതവും ട്രഷറർ ബിനു മുണ്ടക്കയം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home