ജിദ്ദ നവോദയ സഫ ഏരിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രിവിലേജ് കാർഡ് ഏരിയ രക്ഷാധികാരി ജുനൈസ് താഴെക്കോട് പ്രകാശിപ്പിക്കുന്നു
ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയയും അബീർ എക്‌സ്‌പ്രസ് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സഫയിലെ അബീർ എക്‌സ്‌പ്രസ് ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ഇരുനൂറോളം പേർ പങ്കെടുത്തു. വിവിധയിനം ആരോഗ്യ പരിശോധനകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
ജിദ്ദ നവോദയ പ്രസിഡന്റ് കിസ്‌മത്ത് മമ്പാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ ആരോഗ്യവേദി കൺവീനർ അൻസ ജോബി അധ്യക്ഷയായി. നവോദയ ട്രഷറർ സി എം അബ്‌ദുറഹ്‌മാൻ, ഡോ. ഹലീമ മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു.
സഫ ഏരിയയും അബീർ എക്‌സ്‌പ്രസ് ക്ലിനിക്കും സംയുക്തമായി നൽകുന്ന പ്രിവിലേജ് കാർഡ് ഏരിയ രക്ഷാധികാരി ജുനൈസ് താഴെക്കോട് പ്രകാശിപ്പിച്ചു. ഏരിയ സെക്രട്ടറി റാസിക് തവനൂർ സ്വാഗതവും ട്രഷറർ സുവിജ സത്യൻ നന്ദിയും പറഞ്ഞു.











0 comments