ad
Deshabhimani

ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവൻഷൻ

jeddah navodaya election commission
വെബ് ഡെസ്ക്

Published on Mar 30, 2026, 03:59 PM | 1 min read

ജിദ്ദ : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയത്തിനായി ജിദ്ദ നവോദയ കൺവൻഷൻ സംഘടിപ്പിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഡോ. ഷിബു തിരുവന്തപുരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്ത് വിപ്ലവകരമായ വികസനം നടപ്പാക്കി. പ്രവാസികൾക്ക് ആശ്വാസമായ രീതിയിൽ പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തി. പ്രവാസികളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തിയുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി വലിയ സഹായമാണ്‌. ഈ സർക്കാരിന്‌ തുടർച്ചയുണ്ടാക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു.


യോഗത്തിൽ നവോദയ പ്രസിഡന്റ് കിസ്‌മത് മമ്പാട് അധ്യക്ഷനായി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home