ജിദ്ദ നവോദയ പി കൃഷ്‌ണപിള്ള അനുസ്‌മരണം

ജിദ്ദ : കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപിത നേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയുടെ ഓർമ പുതുക്കി ജിദ്ദ നവോദയ. നവോദയ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്‌മരണ സമ്മേളനം ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്‌തു. കിസ്‌മത്ത് മമ്പാട് ചടങ്ങിൽ അധ്യക്ഷനായി. കേരളത്തിൽ തൊഴിലാളി വർഗ പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ പി കൃഷ്‌ണപിള്ള വഹിച്ച സമാനതകളില്ലാത്ത പങ്കും അദ്ദേഹത്തിന്റെ വിപ്ലവാവേശവും മുനീർ പാണ്ടിക്കാട് അനുസ്‌മരിച്ചു. നാടിന്റെ വിമോചനത്തിനായി സ്വന്തം ജീവിതം സമർപ്പിച്ച ധീരനായ സംഘാടകനായിരുന്നു ‘സഖാവ്' എന്ന് ജനങ്ങൾ സ്‌നേഹത്തോടെ വിളിച്ച കൃഷ്‌ണപിള്ളയെന്നും അദ്ദേഹം പറഞ്ഞു. സി എം അബ്‌ദുറഹ്‌മാൻ സ്വാഗതവും ഏരിയ ആക്‌ടിങ് സെക്രട്ടറി ശിഹാബ് കോഴിക്കോട് നന്ദിയും പറഞ്ഞു.
Caption: പി കൃഷ്‌ണപിള്ള അനുസ്‌മരണത്തിൽ മുനീർ പാണ്ടിക്കാട് സംസാരിക്കുന്നു










0 comments