Deshabhimani

ജിദ്ദയിൽ അനധികൃത ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ പൂട്ടി

Jeddah.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 23, 2026, 07:51 AM | 1 min read

റിയാദ്: ജിദ്ദയിൽ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കൾ നിർമിച്ചിരുന്ന രണ്ട് കേന്ദ്രങ്ങൾ നഗരസഭ അടച്ചുപൂട്ടി. ഇവിടെനിന്ന് 2.5 ടൺ ഭക്ഷ്യവസ-്‌തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും നിർമാണത്തിനുപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ-്‌തു.


ജിദ്ദയുടെ കിഴക്കൻ മേഖലയിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും നഗരസഭയുടെ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യ, വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് നഗരസഭ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബലദി മൊബൈൽ ആപ്പ് വഴിയോ 940 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home