ad
Deshabhimani

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് കോൺസൽ മുഹമ്മദ് ഹാഷിമിന് യാത്രയയപ്പ് നൽകി

jeddah indian consul
വെബ് ഡെസ്ക്

Published on Dec 18, 2025, 04:53 PM | 1 min read

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം


ജിദ്ദ: ഡൽഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിമിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. ജിദ്ദയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ ഔദ്യോഗിക് വിവരങ്ങൾ മാധ്യമ സ്ഥാപനങ്ങൾ വഴി കൈമാറുന്നതിൽ പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിം നൽകിയ സേവനങ്ങൾക്ക് മീഡിയ ഫോറം ഭാരവാഹികൾ നന്ദി പറഞ്ഞു.


ജിദ്ദയിലെ മാധ്യമ സമൂഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ) ഉപഹാരം കൈമാറി. ജോയിന്റ് സെക്രട്ടറി കെ സി ഗഫൂർ, വൈസ് പ്രസിഡന്റ് വഹീദ് സമാൻ, എൻ എം സ്വാലിഹ് എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.


പത്തനംതിട്ട ജില്ലാ സംഗമം


ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്‌സ്, പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നല്‍കി. പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ഉപഹാരം കൈമാറി.സന്തോഷ് നായർ, എൻ ഐ ജോസഫ്, ജയൻ നായർ, മാത്യു തോമസ്, അലി റാവുത്തർ, ദീപിക സന്തോഷ്, അലൻ മാത്യു തോമസ്, അൽ അമീൻ എന്നിവർ പങ്കെടുത്തു.


pta jilla sangamam




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home