ജിദ്ദ ബലദ് സെക്‌ടർ സാഹിത്യോത്സവ് സമാപിച്ചു

ജിദ്ദ : ജിദ്ദ ബലദ് സെക്‌ടർ പ്രവാസി സാഹിത്യോത്സവിന്റെ 15–ാമത് പതിപ്പ് ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ നടന്നു. വിവിധ യൂണിറ്റുകളിൽനിന്നുള്ള പ്രതിഭകൾ മാറ്റുരച്ച പോരാട്ടത്തിൽ 104 പോയിന്റുനേടി മതാർഖദീം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 79 പോയിന്റുനേടി കിലോ മൂന്ന് രണ്ടാം സ്ഥാനവും 60 പോയിന്റുമായി ബാബ് മക്ക മൂന്നാം സ്ഥാനവും നേടി. കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ആറ് യൂണിറ്റുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളായ വിദ്യാർഥികളാണ് പങ്കെടുത്തത്.
ഒമ്പത് കാറ്റഗറികളിലായി നടന്ന വൈവിധ്യമാർന്ന മത്സരങ്ങൾ പ്രവാസി മലയാളികളുടെ കലാ-സാഹിത്യ അഭിരുചികളെ വിളിച്ചോതുന്നതായിരുന്നു. ആർഎസ്‌സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ സി പി നൗഫൽ മുസ്ല്യാർ, ഖ്വാജ സഖാഫി, ആർഎസ്‌സി നാഷണൽ സെക്രട്ടറി ഉമൈർ മുസ്ല്യാർ, സയ്യിദ് ഷബീർ തങ്ങൾ, ആർഎസ്‌സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, നാഷണൽ സെക്രട്ടറിമാരായ റിയാസ് കൊല്ലം, റഫീക് കൂട്ടായി, നൗഫൽ മദാരി, ഫെയ്റൂസ് വെള്ളില, ആഷിക് ഷിബിലി, മുബാറക് നൂറാനി തുടങ്ങിയവർ സംസാരിച്ചു. സാഹിത്യോത്സവ് പ്രതിഭ ഷാഹുൽ ഹമീദ് ഐകരപ്പടിയുടെ ഇശൽ വിരുന്നും അരങ്ങേറി. സി പി മുഹമ്മദ് നസീം കലാപ്രതിഭയായും ഷെസ ഫാത്തിമ സർഗ പ്രതിഭയായും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.










0 comments