സൗഹൃദസംഗമം നടത്തി

ജിദ്ദ: ജിദ്ദയിലുള്ള പാണ്ടിക്കാട് നിവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) സംഘടിപ്പിച്ച സൗഹൃദ സംഗമം, ' പപ്പോത്സവം 2k25 ആവേശമായി. എഴുന്നൂറോളം ആളുകൾ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ നിതിൻ ജോർജ്ജ് ആരോഗ്യ സെമിനാർ നടത്തി.
പപ്പ പ്രസിഡൻ്റ് നെർഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിദ്ദയിലെ പ്രശസ്ത പത്രപ്രവർത്തകൻ മുസാഫിർ ആശംസകൾ നേർന്നു. ഫൈസൽ കൊടശ്ശേരി സ്വാഗതപ്രസംഗം നടത്തി. സമീർ വി പി നന്ദി പറഞ്ഞു. എ ടി ഇസ്ഹാക്, എ ടി അമ്പു, റസാഖ് റീഗൾ എന്നിവർ പങ്കെടുത്തു. പരിപാടി കൺവീനർ ബാവ ചെമ്പ്രശ്ശേരി, ഫൈസൽ കൊടശ്ശേരി, അബു സിദ്ദിഖ് എന്നിവരാണ് വേദി നിയന്ത്രിച്ചത്.
ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ പതിനാലോളം ക്ലബ്ബുകൾ പങ്കെടുത്തു. വിജയികൾക്ക് ബാവ ചെമ്പ്രശേരി, ആപ കൊടശ്ശേരി, നൗഷാദ് വിപി, സമീർ വളരാട്, ഹക്കീം, അമീൻ എ ടി, ഷാഫി മഹമൂദ്, ബഷീർ, അൻഷാദ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. കൂപ്പൺ നറുക്കെടുപ്പിലൂടെ നിരവധിപേർക്ക് സമ്മാനങ്ങൾ ലഭിച്ചു. ഖാലിദ്, ഷംസു, മുനീർ എന്നിവർ നേതൃത്വം നൽകിയ വിരുന്നോടു കൂടിയാണ് പരിപാടി അവസാനിച്ചത്.










0 comments