‘ജനാബ്: മുക്രി സത്യൻ’ പ്രകാശിപ്പിച്ചു

ദമ്മാം : പ്രവാസി ബിസിനസുകാരൻ ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ ഷാർജ പുസ്‌തകമേളയിൽ പ്രകാശിച്ചു. റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം, കഥാകൃത്തും പ്രസാധകനുമായ അർഷാദ് ബത്തേരിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. സാജിദ് ആറാട്ടുപുഴ പുസ്‌തകം പരിചയപ്പെടുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി വൈ എ റഹീം, എഴുത്തുകാരൻ ബഷീർ തിക്കോടി, യൂസഫ് സഗീർ കാക്കശേരി, നിസാർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.








0 comments