ദ്വിദിന സന്ദർശനം: ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്ക്യൻ ഒമാനിൽ

മസ്കത്ത് : ദ്വിദിന ഔദ്യോഗിക സന്ദർശന ത്തിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്ക്യൻ ഒമാനിലെത്തി. അദ്ദേഹത്തിനോടുള്ള ബഹുമാനാർഥം ചൊവ്വാഴ്ച അൽ ആലം കൊട്ടാരത്തിൽ പ്രൗഡമായ ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. കൊട്ടാര അങ്കണത്തിൽ ഇറാൻ പ്രസിഡന്റിന്റെ വാഹനവ്യൂ ഹം എത്തിയപ്പോൾ അതിഥിയെ സ്വാഗതം ചെയ്യാൻ റോയൽ കുതിരപ്പട അണിനിരന്നു. സുൽത്താൻ ഹൈതം ബിൻ താരിക് ഇറാൻ പ്രസിഡന്റിനെ സ്വീകരിച്ചു. ഒമാനി രാജകീയ അതിഥികൾ, മന്ത്രിമാർ, സൈനിക കമാൻഡർമാർ എന്നി വർ ഇറാൻ പ്രസിഡന്റിനെ സ്വീകരിക്കാൻ എത്തിയിരുന്നു.










0 comments