ഇൻസ്‌പെയർ ഒമാൻ പദ്ധതിക്ക് മസ്‌കത്തിൽ തുടക്കം

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്ത് ഒസിസിഐ ബോർഡ് ഓഫ് ഡയറക-്‌ടേഴ്‌സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ-്‌ദുള്ള അൽ റവാസിന്റെ നേതൃത്വത്തിൽ ഇൻസെ-്‌പെയർ ഒമാൻ പദ്ധതി പ്രഖ്യാപനം നടത്തുന്നു
മസ്‌കത്ത്: ഒമാനിലെ സാമ്പത്തിക-–സാമൂഹിക വികസന രംഗത്തെയും സംരംഭകത്വ മേഖലയിലെയും പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന ‘ഇൻപെയർ ഒമാൻ’ പദ്ധതിക്ക് മസ-്‌കത്തിൽ തുടക്കം. ആഗോളതലത്തിൽ മികച്ച രണ്ടാമത്തെ വിശ്വസനീയ നിക്ഷേപകേന്ദ്രമായ ഒമാന്റെ ബിസിനസ് സാധ്യതകളെയും വിജയകരമായ മാതൃകകളെയും പ്രാദേശിക, -ആഗോള തലങ്ങളിൽ ഉയർത്തിക്കാട്ടുന്നതിനും പ്രോത്സാഹിപ്പിക്കാനുമായി ‘മീഫ്രണ്ട്’ ആവിഷ-്‌കരിച്ച പദ്ധതി ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഒമാനിലേക്ക് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാനും ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ സംരംഭം പിന്തുണ നൽകും.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്ത് ചൊവ്വാഴ-്‌ച വൈകിട്ട് നടന്ന നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം. ഒസിസിഐ ബോർഡ് ഓഫ് ഡയറക-്‌ടേഴ്‌സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ-്‌ദുള്ള അൽ റവാസ്, ഒസിസിഐ ബോർഡ് അംഗം ഷെയ്ഖ് സൗദ് ബിൻ അഹമ്മദ് അൽ നഹാരി, ഒസിസിഐ ബോർഡ് അംഗവും ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ അബ-്‌ദുൾ ലത്തീഫ് മൊയ-്‌തീൻ കുഞ്ഞി, മീഫ്രണ്ട് ഡയറക-്‌ടർ മുഹമ്മദ് സലീം അമ്പലൻ, മീഫ്രണ്ട് ബിസിനസ് സൊലൂഷൻസ് ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഒമാനിലെ വിജയകരമായ സംരംഭങ്ങൾ സുൽത്താനേറ്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണെന്ന ഉറച്ച വിശ്വാസത്തിൽനിന്നാണ് ഈ സംരംഭം ഉടലെടുത്തതെന്ന് ഷെയ്ഖ് ഫൈസൽ അൽ റവാസ് പറഞ്ഞു. വിവിധ സാമ്പത്തിക മേഖലകളിലെ മികച്ച നേട്ടങ്ങളും സംരംഭകരുടെ പ്രചോദനാത്മകമായ അനുഭവങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രമായ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നതെന്ന് അബ-്‌ദുൾ ലത്തീഫ് മൊയ-്‌തീൻ കുഞ്ഞി വ്യക്തമാക്കി. വിവിധ സാമ്പത്തിക മേഖലകളിലെ ഒമാന്റെ നേട്ടങ്ങളെയും പ്രചോദനാത്മകമായ അനുഭവങ്ങളെയും രേഖപ്പെടുത്താനാണ് സംരംഭം ആരംഭിച്ചതെന്നും ഈ അനുഭവങ്ങളിൽനിന്നുള്ള പാഠങ്ങളും വൈദഗ്ധ്യവും വരുംതലമുറയിലേക്ക് പകർന്നുനൽകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും മീഫ്രണ്ട് ഡയറക-്‌ടർ മുഹമ്മദ് സലീം അമ്പലൻ പറഞ്ഞു.
ഒമാന്റെ വിജയഗാഥകളുടെ സ-്‌മരണിക പ്രസിദ്ധീകരണം, ഡിജിറ്റൽ ക്യാമ്പയിൻ എന്നിവക്കുപുറമെ, ഒമാൻ, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള നയരൂപകർത്താക്കൾ, ബിസിനസ് വിദഗ്ധർ, നിക്ഷേപകർ എന്നിവരെ ഒരുമിപ്പിക്കുന്ന ഇൻസ-്‌പെയറിങ് ഒമാൻ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് എന്നിവയടങ്ങുന്നതാണ് പദ്ധതിയുടെ പ്രാഥമികഘട്ടം. ചടങ്ങിൽ പിജിഎസ് ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ നൗഷാദ് റഹ്മാൻ, അൽതായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ഇബ്രാഹിം അബ-്‌ദുൽറഹീം എന്നിവർക്ക് ‘ഇൻസ-്പെയർ ഒമാൻ പ്രീമിയം വിഷനറി ഡെലിഗേറ്റ് ഇൻവിറ്റേഷൻ കൈമാറി.










0 comments