Deshabhimani

ഇന്നൊവേഷൻ ഉച്ചകോടിയും അവാർഡ്‌ വിതരണവും 12ന്

innovation summit
വെബ് ഡെസ്ക്

Published on Feb 06, 2026, 11:32 AM | 1 min read

മസ്‌കത്ത്‌ : ഇന്റർനാഷണൽ ഇന്നൊവേഷൻ ആൻഡ് സമ്മിറ്റ് അവാർഡ്‌സ് (ഐഐഎസ്എ) അഞ്ചാം പതിപ്പ്‌ 12ന് ഷെറാട്ടൺ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘ഒമാൻ വിഷൻ 2040 ആഗോള പങ്കാളിത്തങ്ങൾ: അതിരുകൾക്കപ്പുറം, ട്രേഡ്, ടാലന്റ് ആൻഡ് ടെക്‌നോളജി' എന്ന പ്രമേയത്തിലാണ്‌ പരിപാടി. ബിസിനസ്, വിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹമാധ്യമം, കായികം, സാങ്കേതിക വിദ്യ, വ്യാപാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽനിന്നുള്ള ആഗോള നേതാക്കളെയും നിക്ഷേപകരും പങ്കെടുക്കും.

കഴിഞ്ഞ നാലു പതിപ്പുകളുടെ വിജയത്തിന്റെ തുടർച്ചയാണ് അഞ്ചാം പതിപ്പെന്ന് ബിസിഐ ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ സ്ഥാപകയും സിഇഒയുമായ ഡോ. ഷമ ഹുസൈനും സഹസ്ഥാപകനായ സയ്യിദ് സാജിദും പറഞ്ഞു. ആദ്യ പതിപ്പ് ഇന്ത്യയിലാണ് നടന്നത്. രണ്ടാമത്തേത് ബാങ്കോക്കിലും മൂന്നാമത്തേത് യുഎഇയിലും നാലാമത്തേത് ഒമാനിലുമായിരുന്നു. വ്യവസായങ്ങളെ ശാക്തീകരിക്കുക, നവീകരണത്തിന് പ്രചോദനം നൽകുക, സുസ്ഥിര പാരമ്പര്യങ്ങൾ കെട്ടിപ്പടുക്കുക എന്നിവ ലക്ഷ്യമിട്ടാണ്‌ സമ്മേളനം. ‘സിഎക്സ്ഒ ലെജൻഡ്സ്: ഫ്രം ഒമാൻ ടു ദ വേൾഡ് എന്ന പുസ്തകം പരിപാടിയിൽ പ്രകാശിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ പ്രദർശനമായ ‘വിഷൻ വോക്ക് 2040' നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home