Deshabhimani

തൃശൂരിലേത് ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകർച്ചയുടെ നേർചിത്രം: പിണറായി വിജയൻ

cm pinarayi
വെബ് ഡെസ്ക്

Published on Nov 25, 2026, 04:58 PM | 1 min read

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം 36 മണിക്കൂറിലേറെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന സംഭവം കേരളത്തിൻ്റെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകർച്ചയുടെ നേർചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.


ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലെന്നതിൻ്റെ തെളിവാണിത്. ശുചിമുറി വൃത്തിയാക്കാൻ പോലും ആ 36 മണിക്കൂറിനിടെ ആരും എത്തിയില്ലെന്നത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ എത്രത്തോളം താളംതെറ്റിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.


കേവലം ആറു മാസം കൊണ്ട് കേരളത്തിൻ്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ഈ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ആരോഗ്യരംഗത്തുനിന്ന് തുടർച്ചയായി പുറത്തുവരുന്ന ഇത്തരം വാർത്തകൾ സാധാരണക്കാരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ, ഈ ഗുരുതരമായ സാഹചര്യം തിരുത്താൻ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. പകരം, ഉത്തരവാദിത്തമില്ലായ്മയും നിഷ്ക്രിയത്വവും കൊണ്ട് ആരോഗ്യരംഗത്തെ പ്രതിസന്ധി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home