Deshabhimani

ജന്തര്‍മന്തര്‍ പ്രക്ഷോഭം:നേതാക്കളെ തടങ്കലിലാക്കിയ കേസിൽ കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം തേടി

delhi protest detention of leaders
വെബ് ഡെസ്ക്

Published on Nov 25, 2026, 05:07 PM | 1 min read

ന്യൂഡൽഹി:എസ്ഐആ‍ർ വോട്ട് വെട്ടിപ്പിന് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് നടന്ന ഡൽഹി പ്രക്ഷോഭത്തിൽ നേതാക്കളെ അന്യായ തടങ്കലിൽ വെച്ച കേസിൽ കേന്ദ്ര സര്‍ക്കാരിനോടും ഡൽഹി സര്‍ക്കാരിനോടും സുപ്രീം കോടതി വിശദീകരണം തേടി. പത്തു ദിവസത്തിനകം സമഗ്രമായ മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്. അതിനു ശേഷം ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ ഹർജിക്കാരോടും നിര്‍ദ്ദേശിച്ചു.


ഓക്ടോബര്‍ പത്തിന് മുഖ്യ തെര‍‍‍‍ഞ്ഞെടുപ്പ് കമ്മീഷന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ തടങ്കലിലാക്കിയതിന് എതിരായ ഹ‍‌‌‌ര്‍ജിയാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.


സമാധാനപരമായി ഒത്തുകൂടുന്നവരെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നിലയ്ക്ക് വിധേയമായി ഡൽഹി മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നില്ലെന്നും ഉറപ്പാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 11-ന് പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. ഇത് കേന്ദ്ര സര്‍ക്കാരും ഡൽഹി സര്‍ക്കാരും ലംഘിച്ച സാഹചര്യത്തിലാണ് കോടതി മുൻപാകെ ഹ‌ര്‍ജി എത്തിയത്.


ഏഴായിരത്തിലധികം പ്രതിഷേധക്കാരെ തടങ്കലിലാക്കുകയും അഭൂതപൂർവമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ ഒക്ടോബർ 11-ന് ജന്തർ മന്തറിൽ ജനാധപത്യ വിരുദ്ധമായ നിരോധന സന്നാഹങ്ങൾ തീ‌‍ര്‍‍ത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home