ad
Deshabhimani

ആഗസ്‌തിൽ പണപ്പെരുപ്പം 2.39 ശതമാനം; കുവൈത്തിൽ ജീവിതച്ചെലവ് കുതിച്ചുയർന്നു

inflation
വെബ് ഡെസ്ക്

Published on Dec 08, 2025, 06:03 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ ജീവിതച്ചെലവിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്‌. ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) ആഗസ്‌തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.39 ശതമാനം ഉയർന്നതായും റിപ്പോർട്ടിലുണ്ട്‌. ജൂലൈയുമായി താരതമ്യപ്പെടുത്തിയാലും 0.07 ശതമാനത്തിന്റെ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് ഭക്ഷ്യവസ്‌തുക്കളുടെയും പാനീയങ്ങളുടെയും വിലയിലാണ്. ഈ വിഭാഗത്തിൽ മാത്രം 6.02 ശതമാനം വർധനയുണ്ടായെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

ആരോഗ്യം– 2.77 ശതമാനം, വസ്ത്രം– 3.11, വീട്ടുപകരണങ്ങൾ– 3.08, ഭവനസേവനം– 0.98, ആശയവിനിമയം– 0.48, വിനോദവും സംസ്‌കാരവും– 1.61, വിദ്യാഭ്യാസം– 0.71, റസ്റ്റോറന്റുകളും ഹോട്ടലുകളും– 1.86, മറ്റ് സാധനങ്ങളും സേവനങ്ങളും– 4.32 ശതമാനം എന്നിവയും വർധിച്ചു. ഭക്ഷ്യ, പാനീയ വിഭാഗം ഒഴിവാക്കിയാലും പണപ്പെരുപ്പം 1.53 ശതമാനം ഉയർന്നിട്ടുണ്ട്‌. അതേസമയം, ഗതാഗത ചെലവുകൾ കഴിഞ്ഞ വർഷത്തേക്കാൾ 1.75 ശതമാനം കുറഞ്ഞു. ദൈനംദിന ഉപയോഗവസ്‌തുക്കളുടെ നിരന്തര വിലവർധന സാധാരണക്കാരുടെ കുടുംബബജറ്റിനെ ഗണ്യമായി ബാധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home