Deshabhimani

ആരോഗ്യ മേഖല വെന്റിലേറ്ററിൽ; നാളെ മെഡിക്കൽ കോളേജുകളിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

DYFI March.jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 08:44 PM | 1 min read

തിരുവനന്തപുരം: ലോകത്തിനുമുന്നിൽ അഭിമാനമായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ നാലുമാസത്തെ ഭരണം കൊണ്ട് തകർത്ത യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ചൊവ്വാഴ്ച കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും ഡിവൈഎഫ്ഐ മാർച്ച് നടത്തും.


യുഡിഎഫ് ഭരണത്തിൽ കഴിഞ്ഞ മാസംമാത്രം 20 ലേറെ ചികിത്സാ പിഴവും അനാസ്ഥയുമാണ് റിപ്പോർട്ട്‌ ചെയ്തത്. പരിയാരം മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ശസ്ത്രക്രിയക്കിടെ യുവതികൾ മരിച്ചു. ആലപ്പുഴയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിൽ ലെൻസ്‌ തറച്ചു. പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പേരൂർക്കടയിൽ ചികിത്സവൈകി ഗർഭസ്ഥശിശുവും മരിച്ചു. ആംബുലൻസ്‌ ഇല്ലാതെ അടിമാലിയിൽ ചികിത്സ വൈകി യുവാവ്‌ മരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home