Deshabhimani

സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; മക്കൾക്ക് ഗുരുതര പരിക്ക്

Bus Collides with Scooter.jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 09:40 PM | 1 min read

തിരൂർ: മലപ്പുറത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന മക്കൾക്ക് ഗുരുതര പരിക്ക്. പൂക്കയിൽ ഉണ്യാൽ റോഡിൽ വച്ചാണ് അപകടം. പഞ്ചാരമൂല സ്വദേശി പുല്ലയിൽ തസ്നി(35)യാണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14) ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടൊ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തിരൂർ -കൂട്ടായി റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് ഇടിച്ചായിരുന്നു അപകടം. കൂട്ടായിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ബസ് അമിത വേഗതയിൽ റോഡിൻ്റെ എതിർ വശത്തേക്ക് കയറി, തിരൂർ ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസ്സിനടിയിലേക്ക് വീണു. സ്കൂട്ടറുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിർത്തിയത്. തസ്നിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


കൂടെയുണ്ടായിരുന്ന കുട്ടികൾ ബസ്സിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം ഉയർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. ഇരുവർക്കും ഗുരുതര പരിക്കേറ്റു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെവീട്ടിൽ ഹിഷാം. മറ്റുമകൾ: ആയിഷ ഷെസ് ലിൻ. ബാപ്പ: പുല്ലയിൽ ഇസ്മയിൽ. ഉമ്മ: റംല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home