സംസ്ഥാനത്ത് നാളെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: പുതുക്കാട് ഇരിഞ്ഞാലക്കുട പാതയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സംസ്ഥാനത്ത് നാളെ ട്രെയിൻ സർവീസുകൾ വൈകും. കണ്ണൂർ–എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (16306) തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. പത്ത് ട്രെയിനുകൾ വിവിധ ഇടങ്ങളിൽ പിടിച്ചിടും. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒരു മണിക്കൂറും മംഗളൂരു ജങ്ഷൻ–തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16314) 40 മിനിറ്റും പിടിച്ചിടും. തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് (16319) 35 മിനിട്ടും രാമേശ്വരം–തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344) 20 മിനിട്ടും തിരുവനന്തപുരം സെൻട്രൽ–എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (12698) 15 മിനിട്ടും വഴിയിൽ പിടിച്ചിടും.
തിരുവനന്തപുരം നോർത്ത്–ശ്രീ ഗംഗാനഗർ എക്സ്പ്രസ് (16312), തിരുവനന്തപുരം നോർത്ത്–മൈസൂരു എക്സ്പ്രസ് (16316), തിരുവനന്തപുരം സെൻട്രൽ–ഷാലിമാർ സൂപ്പർഫാസ്റ്റ് (22641), തിരുവനന്തപുരം സെൻട്രൽ–എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം സെൻട്രൽ–ഗുരുവായൂർ ഇന്റർസിറ്റി (16342) എന്നീ ട്രെയിനുകൾ 20 മിനിട്ട് വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.








0 comments