ഹോർമുസ് കടലിടുക്കിൽ അനുമതിയില്ലാതെ കടന്ന കപ്പലിന് നേരെ ആക്രമണം

തെഹ്‌റാൻ : ഹോർമുസ് കടലിടുക്കിലെ അനുമതിയില്ലാത്ത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. കപ്പലിന്റെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത് മുന്നറിയിപ്പുകൾ അവഗണിച്ചാണ് കപ്പൽ യാത്ര തുടർന്നത്. ആക്രമണത്തിൽ വലിയൊരു കപ്പലിന് തീപിടിച്ചതായും റിപ്പോർട്ട് ഉണ്ട്.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതിതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷത്തിന് തുടക്കമായത്. ഇതോടെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത്. ഹോർമുസ് അടച്ചതു മുതൽ ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം തുടരുകയാണ്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് ഹോർമുസ് വഴി കപ്പലുകൾക്ക് കടന്നു പോകാൻ തടസമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ സംഘർഷം ആരംഭിച്ചതു മുതൽ ഇറാൻ തങ്ങളുടെ അനുമതിയില്ലാതെ ഹോർമുസ് വഴി കപ്പലുകൾ കടക്കരുതെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് കടക്കുമ്പോൾ കപ്പലിനെ കണ്ടെത്താതിരിക്കാൻ ട്രാൻസ്‌പോണ്ടറിന്റെ പ്രവർത്തനം നിർത്തിവെക്കുന്ന ഒരു കപ്പലിനെയും കടത്തിവിടില്ലെന്നും, കടുത്ത പ്രതികരണം നേരിടേണ്ടിവരുമെന്നും ഐആർജിസിയുടെ നാവിക കമാൻഡറായ അലി ഒസ്മായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.








0 comments