Deshabhimani

കൊയിലാണ്ടിയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

house boat child death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 12, 2026, 08:51 PM | 1 min read

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരൻ മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു കുട്ടി.


ഇന്ന് വൈകിട്ട് 5.30ഓടെയാണ് അപകടം സംഭവിച്ചത്. ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home