സ്വദേശിവൽക്കരണം: ഡിജിറ്റൽ ഫീൽഡ് പരിശോധനയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം

ദുബായ്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിയമം പാലിക്കുന്നുത് ഉറപ്പാക്കുന്നതിനായി ജൂലൈ മുതൽ പരിശോധന ആരംഭിക്കും. യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. തൊഴിലാളികളെ സാമൂഹിക സുരക്ഷാ ഫണ്ടിൽ റജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെ ബന്ധപ്പെട്ട മറ്റു മാനദണ്ഡങ്ങളും ഈ പരിശോധനയിൽ ഉൾപ്പെടും.
ജൂൺ 30നുള്ളിൽ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുവാൻ ബാധ്യസ്ഥരാണെന്ന് അധികൃതർ പറഞ്ഞു. നൈപുണ്യമുള്ള പദവികളിൽ യുഎഇ പൗരന്മാരുടെ എണ്ണത്തിൽ കുറഞ്ഞത് ഒരു ശതമാനത്തിന്റെ വർധനവാണ് ഈ സമയത്തേക്ക് നിർദ്ദേശിച്ചിട്ടുള്ളത്. പ്രതിവർഷം രണ്ടും ശതമാനം വീതം സ്വദേശിവൽക്കരണം ഉയർത്തേണ്ടതാണ്.
നിയമപ്രകാരം ആദ്യ ആറുമാസത്തിൽ ഒരു ശതമാനവും ശേഷിച്ച ആറുമാസത്തിൽ മറ്റൊരു ഒരു ശതമാനവുമാണ് ലക്ഷ്യം. അതനുസരിച്ച്, 2025 ജൂൺ 30നുള്ളിൽ സ്ഥാപനങ്ങൾ 7% സ്വദേശിവൽക്കരണ നിരക്ക് നേടണം. അതായത് ഡിസംബർ 31നുള്ളിൽ ഇത് 8% ആകണം. ലക്ഷ്യങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ യുഎഇ പൗരന്റെ അഭാവത്തിനും നിത്യേന ആയിരങ്ങൾ വരെ പിഴകളും ചുമത്തും.2026 ഡിസംബറിനുള്ളിൽ 10 ശതമാനം സ്വദേശിവൽക്കരണം നേടണം എന്ന ലക്ഷ്യത്തെ മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് മന്ത്രാലയം നടത്തിവരുന്നത്.










0 comments