ad
Deshabhimani

യുഎഇയിൽ കടുത്ത ചൂട്; തൊഴിലാളികൾക്ക് ആശ്വാസമായി എച്ച്എൽബി ഹാംറ്റിന്റെ സിഎസ്ആർ

CHARTED ACCOUNTENT DAY_UAE
വെബ് ഡെസ്ക്

Published on Jul 04, 2026, 01:43 PM | 1 min read

ദുബായ്: യുഎഇയിലെ കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി പ്രമുഖ ഓഡിറ്റ് സ്ഥാപനമായ എച്ച്എൽബി ഹാംറ്റ് മാതൃകാപരമായ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനം നടത്തി. 45 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികൾക്ക് സംരക്ഷണവും ആശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പദ്ധതി ആവിഷ്കരിച്ചത്. 77-ാമത് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വർക്ക് സൈറ്റുകളിൽ നേരിട്ടെത്തിയ എച്ച്എൽബി ഹാംറ്റ് പ്രതിനിധികൾ, തൊഴിലാളികൾക്ക് കുടകൾ, ലബാൻ, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. സീനിയർ പാർട്ണർ ജയകൃഷ്ണൻ, ചാർട്ടേഡ് അക്കൗണ്ടന്റ് ബിജിൻ, സിഎസ്ആർ വിഭാഗം തലവൻ വിനോദ് നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.


ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും കോർപ്പറേറ്റ് സുതാര്യതയിലും ചാർട്ടേഡ് അക്കൗണ്ടന്റുമാർ വഹിക്കുന്ന സുപ്രധാന പങ്കിനെ അധികൃതർ അനുസ്മരിച്ചു. പ്രൊഫഷണൽ മികവിനൊപ്പം തന്നെ സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തവും പൂർണ്ണമായി നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നും എച്ച്എൽബി ഹാംറ്റ് വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home