Deshabhimani

ഗൾഫിന്റെ സുരക്ഷ ആഗോള സ്ഥിരതയ്‌ക്ക്‌ നിർണായകം: കുവൈത്ത് കിരീടാവകാശി

kuwait ruler
വെബ് ഡെസ്ക്

Published on Sep 27, 2026, 10:50 PM | 1 min read

കുവൈത്ത് സിറ്റി : ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ആഗോള സമാധാനത്തിന് നിർണായകമാണെന്ന് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹിനെ പ്രതിനിധീകരിച്ച് യുഎൻ പൊതുസഭയുടെ 81–-ാം സമ്മേളനത്തിൽ കുവൈത്തിന്റെ നിലപാട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.


​സംഘർഷത്തിൽ കക്ഷികളല്ലാതിരുന്നിട്ടും ഫെബ്രുവരിമുതൽ കുവൈത്തും മറ്റു ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും ജോർദാനും ആക്രമണങ്ങൾക്ക് ഇരയാകുന്നു. കുവൈത്ത് അന്താരാഷ-്‌ട്ര വിമാനത്താവളം, വൈദ്യുതി–ജല നിലയങ്ങൾ, എണ്ണ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു. ആക്രമണങ്ങളിൽ ജീവഹാനിയും പരിക്കുകളും വലിയ നാശനഷ-്‌ടങ്ങളും ഉണ്ടായി.


ഹോർമുസ് കടലിടുക്കിലൂടെയും ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയും സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണം. സംഘർഷം കുറയ-്‌ക്കാനും സമാധാനപരമായ പരിഹാരം കണ്ടെത്താനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് കുവൈത്ത് പിന്തുണ നൽകും. ​സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഇറാഖ്, കുവൈത്തിന്റെയും മേഖലയുടെയും പൊതുതാൽപ്പര്യമാണ്‌. ഇരുരാജ്യങ്ങൾക്കുമിടയിലെ കടലതിർത്തി നിർണയം പൂർത്തിയാക്കണം. കാണാതായ കുവൈത്ത് പൗരന്മാരുടെയും ദേശീയ രേഖകൾ ഉൾപ്പെടെയുള്ള സ്വത്തുക്കളുടെയും കാര്യത്തിൽ ഇറാഖ് തുടർന്നും സഹകരിക്കണം.


​ഗാസയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങുകയും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുകയും വേണം. ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്തീൻ രാഷ-്‌ട്രം സ്ഥാപിക്കാതെ മേഖലയിൽ ശാശ്വതമായ സമാധാനം സാധ്യമാകില്ല. ​സൗദി അറേബ്യയിലെ ജനവാസ, സാമ്പത്തിക കേന്ദ്രങ്ങൾക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളെയും കിരീടാവകാശി അപലപിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home