Deshabhimani

"സ്വർഗത്തിന്റെ സ്വർണവാതിലുകൾ' പ്രകാശിപ്പിച്ചു

book published
വെബ് ഡെസ്ക്

Published on Sep 17, 2026, 03:21 PM | 1 min read

അബുദാബി : അബുദാബിയിലെ 28 എഴുത്തുകാർ തങ്ങളുടെ അമ്മമാരെക്കുറിച്ച്‌ എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരം "സ്വർഗത്തിന്റെ സ്വർണവാതിലുകൾ' പ്രകാശിപ്പിച്ചു. പരിപാടി കവി കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്തു. ഫത്താഹ് മുള്ളൂർക്കര അധ്യക്ഷനായി. കവിയും സാംസ്കാരിക പ്രവർത്തനുമായ കെ ഗോപിനാഥൻ പുസ്തകം പ്രകാശിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ വി പി കെ അബ്ദുള്ള ഏറ്റുവാങ്ങി. എഴുത്തുകാരൻ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. എഡിറ്റർ ജുബൈർ വെള്ളാടത്ത്, ടി ഹിദായത്തുള്ള, ടി കെ അബ്ദുസലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി, സുഹൈൽ നിസാമി തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന എന്നിവർ പുസ്‌തകചർച്ചയിൽ പങ്കെടുത്തു. ജാഫർ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home