കരാട്ടെയിൽ സ്വർണത്തിളക്കം; കുവൈത്തിന് ഇരട്ടനേട്ടം

കുവൈത്ത് സിറ്റി : ഏഷ്യൻ ഗെയിംസിന്റെ 20–ാം പതിപ്പിൽ സ്വർണ തിളക്കത്തിൽ കുവൈത്ത്. പുരുഷന്മാരുടെ കരാട്ടെ 60 കിലോയിൽ താഴെയുള്ള കുമിതെ വിഭാഗത്തിൽ അബ്ദുള്ള ഷഅബാനാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഖത്തറിന്റെ അബ്ദുറഹ്മാൻ അബ്ദുൾ ഹമീദിനെ 8–0ന് തോൽപ്പിച്ചായിരുന്നു വിജയം. എതിരാളിക്ക് ഒരു പോയിന്റുപോലും വിട്ടുകൊടുക്കാതെ ആധിപത്യം പുലർത്തിയ ഷഅബാൻ, കുവൈത്തിന് സ്വർണം സമ്മാനിച്ചു.
ടെക്‌ബോൾ ഡബിൾസിൽ ബാസിൽ അഹ-്‌മദ്–അബ-്‌ദുൾ വഹാബ് അൽ ഖത്താൻ സഖ്യം വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് കുവൈത്ത് സഖ്യം മെഡൽ ഉറപ്പിച്ചത്.









0 comments