Deshabhimani

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

POCSO case.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 10:03 PM | 1 min read

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 3 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. മാലോം ചുള്ളിയിലെ കുമ്പളങ്ങൽ ഫ്രാൻസിസ് സിറിയക്കിനെയാണ് (42) ഹൊസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്.


2024 ഒക്ടോബർ 14-നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ സുഹൃത്തിന്റെ അച്ഛൻ ഓടിച്ച കാറിന്റെ പിൻസീറ്റിൽ വെച്ചാണ് സംഭവം. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന 14 വയസ്സുകാരിയായ പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.


ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ സുമേഷ് ബാബുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home