തെരുവുനായ്ക്കളുടെ ആക്രമണം; പശുക്കിടാവ് ചത്തു

തൃശ്ശൂർ: മണലൂർ കണ്ടശ്ശങ്കടവ് മാമ്പുള്ളിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. മാമ്പുള്ളി കരിപ്പായി ബൈജുവിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. രാത്രിയിലും പുലർച്ചെയുമായി കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ പ്രദേശവാസികൾക്കും വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.








0 comments