Deshabhimani

ആഡംബര ജീവിതത്തിനായി ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു; ദമ്പതികൾ പിടിയിൽ

Couple Arrested

Photo: NDTV

വെബ് ഡെസ്ക്

Published on Sep 29, 2026, 09:39 PM | 1 min read

മുംബൈ: ആഡംബര ജീവിതം നയിക്കുന്നതിനായി നവജാത ശിശുവിനെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിന​ഗറിലാണ് സംഭവം. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റത്. ഇതിന് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും ദമ്പതികളുടെ ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയായിരുന്നു കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഈ പണം കൊണ്ട് മൊബൈൽ ഫോണും സ്വർണാഭരണങ്ങളും വാങ്ങുന്നതിനായി ഉപയോ​ഗിച്ചതായാണ് വിവരം. കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായി.


ഛത്രപതി സംഭാജിനഗറിൽ നിന്ന് 550 കിലോമീറ്ററിലധികം അകലെയുള്ള ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ഹൈദരാബാദിലേയ്ക്കുള്ള യാത്രയ്ക്കിടെ കുഞ്ഞിനെ നാലുപേർക്ക് വിറ്റതായാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ദമ്പതികളാണ് കുട്ടിയെ ആദ്യം കൈമാറ്റം ചെയ്തത്. സീമ രേഷ്‌വാൾ എന്ന ഇടനിലക്കാരിക്കാണ് 1.2 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. തുടർന്ന് സീമ പാഡേഗാവ് സ്വദേശിനിയായ സംഗീത ആവ്ഹാഡ് എന്ന വ്യക്തിക്ക് 2.7 ലക്ഷം രൂപയ്ക്ക് കൈമാറി. ഇവിടെയും ഇടപാടുകൾ അവസാനിച്ചില്ല.


സം​ഗീത കുഞ്ഞിനെ സുനിൽ ഗുണ്ടുക എന്ന മറ്റൊരാൾക്ക് നൽകി. ഈ മാറ്റത്തിന് കൈപറ്റിയ തുക 3.5 ലക്ഷം രൂപയാണ്. സുനിൽ ​ഗുണ്ടുക വ്യാജ ഡ‍ോക്ടറാണെന്നാണ് ലഭിക്കുന്ന മറ്റൊരു വിവരം. ഇയാൾ ഹൈദരാബാദിൽ താമസിക്കുന്ന ബന്ധുവായ ഉമ ഖട്കമിന് ഇതേ തുകയ്ക്ക് കൈമാറി. ഇവിടെ നിന്നുമാണ് നവജാത ശിശുവിനെ പൊലീസ് കണ്ടെടുത്തത്. കുഞ്ഞിനെ മഹാരാഷ്ട്രയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home