ഉയരേ എസ്എഫ്ഐ

തൊടുപുഴ: എം ജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ എസ്എഫ്ഐ പടയോട്ടം. തെരെഞ്ഞെടുപ്പ് നടന്ന 27 കോളേജുകളിൽ 22ലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കെഎസ്‌യുവിൽനിന്ന് കോളേജുകൾ പിടിച്ചെടുത്തും ഭരണം വിട്ടുകൊടുക്കാതെയുമാണ് ചരിത്ര വിജയത്തിലേക്ക് എസ്എഫ്ഐ നടന്നത്.
അഞ്ച് കോളേജുകളിലാണ് യുഡിഎസ്എഫ് വിജയം. മുട്ടം ഐഎച്ച്ആർഡി കോളേജ്, രാജകുമാരി എൻഎസ്എസ് കോളേജ്, അടിമാലി കാർമൽഗിരി കോളേജ്, സെന്റ് ജോസഫ് കോളേജ് മൂലമറ്റം എന്നിവയാണ് കെഎസ്‍യുവിൽനിന്ന് പിടിച്ചെടുത്തത്. നാല് സർക്കാർ കോളേജുകളിലും 14 എയ്‍ഡഡ് കോളേജുകളിലും നാല് അൺ എയ്ഡഡ് കോളേജുകളിലുമാണ് വിജയം.
വിജയിച്ച കോളേജുകൾ
ഐഎച്ച്ആർഡി, മറയൂർ
കാർമൽഗിരി കോളേജ്, അടിമാലി
എംഇഎസ് കോളേജ്, നെടുങ്കണ്ടം
ജെഎൻസി കോളേജ്, തൂക്കുപാലം
എൻഎസ്എസ് കോളേജ്, രാജകുമാരി
എസ്എസ്എം കോളേജ്, രാജക്കാട്
ഗവ. കോളേജ്, കട്ടപ്പന
ജെപിഎം കോളേജ്, ലബ്ബക്കട
ബി എഡ് കോളേജ്, നെടുങ്കണ്ടം
ഗവ. കോളേജ്, മൂന്നാർ
ബിഎഡ് കോളേജ്, കുമളി
എസ്എൻ കോളേജ്, പാമ്പനാർ
ഐഎച്ച്ആർഡി കോളേജ്, കുട്ടിക്കാനം
ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, നാടുകാണി
സെന്റ് ജോസഫ് കോളേജ്, മൂലംമറ്റം
ഐഎച്ച്ആർഡി കോളേജ്, മുട്ടം
ന്യൂമാൻ കോളേജ്, തൊടുപുഴ
അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളേജ്, തൊടുപുഴ
സിഎസ്എൽ കോളേജ്, തൊടുപുഴ
സെന്റ് ജോസഫ് അക്കാദമി, മൂലംമറ്റം
സിപിഎഎസ് ബിഎഡ് കോളേജ്, തൊടുപുഴ
ഗവൺമെന്റ് കോളേജ്, ശാന്തൻപാറ








0 comments