ad
Deshabhimani

4 ഒമാനി അധ്യാപകർക്ക് ഗ്ലോബ് ഇന്റർനാഷണൽ പുരസ്‌കാരം

globe environment award
വെബ് ഡെസ്ക്

Published on Aug 08, 2026, 02:32 PM | 1 min read

മസ്‌കത്ത് : ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നടന്ന ഗ്ലോബ് ഇന്റർനാഷണൽ എൻവയോൺമെന്റൽ മത്സരത്തിൽ നേട്ടം കൈവരിച്ച്‌ ഒമാനിൽനിന്നുള്ള നാല് അധ്യാപകർ. ഫുട്ബോൾ സ്റ്റേഡിയങ്ങളിലെ ദൈനംദിന പാരിസ്ഥിതിക ഡാറ്റ നിരീക്ഷിക്കാനുള്ള പദ്ധതിക്കാണ്‌ പുരസ്‌കാരം. സൗദ ഉമ്മുൽ മുമിനിൻ സ്‌കൂളിലെ ഫഖ്രിയ ബിൻത് സൗദ് അൽ ബലൂഷി, അസ്മ ബിൻത് ഉമൈസ് സ്‌കൂൾ മേധാവി ബിൻത് സുലൈമാൻ അൽ ഫാർസി, സുമയ സ്‌കൂളിലെ യുസ്ര ബിൻത് ഹമീദ് അൽ ധാവി, അബ്ദുൾ റഹ്മാൻ ബിൻ അബി ബക്കർ സ്‌കൂളിലെ അലി ബിൻ റാഷിദ് അൽ ജുഫൈലി എന്നിവരാണ്‌ മത്സര വിജയികൾ.


വടക്കൻ ആഫ്രിക്ക മേഖലാതലങ്ങളിൽ ഒമാനി പങ്കാളികൾ നടത്തിയ മികച്ച പ്രകടനത്തെ തുടർന്നാണ് നേട്ടം. വായുവിന്റെ താപനില, ഭൂപ്രതല താപനില, ഭൂപ്രകൃതി എന്നിവയടക്കം പ്രാദേശിക ഫുട്ബോൾ സ്റ്റേഡിയങ്ങളിലെ പരിസ്ഥിതി ഡാറ്റയുടെ ദൈനംദിന നിരീക്ഷണം ഉൾപ്പെടുന്ന പദ്ധതിയാണ്‌ അധ്യാപകർക്ക്‌ അംഗീകാരം നേടിക്കൊടുത്തത്‌. മത്സര കാലയളവിലുടനീളം ഗ്ലോബ് പ്രോഗ്രാമിന്റെ ആഗോള പ്ലാറ്റ്‌ഫോം വഴി ഡാറ്റ സ്ഥിരമായി അപ്‌ലോഡ് ചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home