ഫോർക്ക അൽ വഫ മെഗാമേള

റിയാദ്: ഫെഡറേഷൻ ഓഫ് റീജിയണൽ കേരള അസോസിയേഷൻസ് 20–ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഫോർക്ക അൽ വഫ മെഗാ മേള’ ജനപങ്കാളിത്തംകൊണ്ടും കലാപരിപാടികൾകൊണ്ടും ശ്രദ്ധേയമായി. ഷോല മാളിലെ ഹൈപ്പർ അൽ വഫയിൽ നടന്ന ആഘോഷം ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനംചെയ്തു.
ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷനായി. രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രൻ, ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് ഖാൻ, ഗഫൂർ കൊയിലാണ്ടി, എൻആർകെ ഫോറം ചെയർമാൻ സി പി മുസ-്‌തഫ, മീഡിയ ഫോറം രക്ഷാധികാരി ഷംനാദ് കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു.
ഫോർക്കയുടെ സ്ഥാപക നേതാക്കളായ നാസർ കാരന്തൂർ, ഉമ്മർ മുക്കം, സെയിഫ് കായംകുളം, അലി ആലുവ, അബ-്‌ദുള്ള വല്ലാഞ്ചിറ എന്നിവരെയും റിയാദിൽ ദീർഘകാലമായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന വിവിധ അംഗസംഘടനകളിലെ പ്രവർത്തകരെയും അംബാസഡർ ആദരിച്ചു. ടൈറ്റിൽ സ്പോൺസറായ ഷോല മാൾ–ഹൈപ്പർ അൽ വഫയ-്‌ക്കുള്ള ഉപഹാരം നാസർ നെസ്റ്റോ ഏറ്റുവാങ്ങി.
കരീം കാനാമ്പുറം, വിനോദ് കൃഷ-്‌ണ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ പരിപാടിയിൽ സലീം കോടത്തൂർ, ഷെയ്ഖ് അബ്ദുള്ള, സജീർ പട്ടുറുമാൽ, ഹിബ ബദറുദ്ദീൻ ചാവക്കാട് എന്നിവർ സംഗീതവിരുന്നൊരുക്കി. റിയാദിലെ കലാകാരന്മാരുടെയും നൃത്തവിദ്യാലയങ്ങളുടെയും അവതരണങ്ങളും അരങ്ങേറി. ഫുഡ് ഫെസ്റ്റ്, കുട്ടികൾക്കായുള്ള കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.അൽ വഫ മാനേജർ ഫഹദ്, മൈമൂന, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ പരിപാടികൾ ഏകോപിപ്പിച്ചു.








0 comments