യുഎഇക്ക് അടുത്ത 3 വർഷത്തേക്ക് 2925 കോടി ദിർഹത്തിന്റെ ബജറ്റ്

ദുബായ്: അടുത്ത മൂന്ന് വർഷത്തേക്ക് 2925 കോടി ദിർഹമിന്റെ ഫെഡറൽ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 28.3 ശതമാനം വർധനയാണ് 2027 മുതൽ 2029 വരെയുള്ള ബജറ്റിൽ. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബജറ്റ് പ്രഖ്യാപിച്ചത്.
2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിനും അംഗീകാരം നൽകി. ഈ വർഷത്തെ ചെലവ് 9010 കോടി ദിർഹമായാണ് കണക്കാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഭവനനിർമാണം, സാമൂഹിക സേവനങ്ങൾ, പൗരന്മാരുടെ ജീവിതനിലവാരവും സ്ഥിരതയും ഉറപ്പാക്കൽ എന്നിവയ-്‌ക്കാണ് ബജറ്റിൽ മുൻഗണന നൽകുന്നതെന്ന് ഷൈഖ് മുഹമ്മദ് എക-്‌സിൽ കുറിച്ചു.
യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിച്ചും വികസന മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തിയും ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments