കുവൈത്തിൽ പ്രചാരത്തിലുള്ള പണം 195 കോടി ദിനാർ

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ആകെ മൂല്യം സെപ്തംബർ അവസാനത്തോടെ 195 കോടി ദിനാറിലെത്തി. കറൻസി നോട്ടുകളുടെ മൂല്യം 191.9 കോടി ദിനാറും നാണയങ്ങളുടേത് 3.1197 കോടി ദിനാറുമാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
നോട്ടുകളുടെ ആകെ മൂല്യത്തിൽ 20 ദിനാർ നോട്ടുകളാണ് മുന്നിൽ. ഇവയുടെ മൂല്യം 106.1 കോടി ദിനാറാണ്. 64.865 കോടി ദിനാറിന്റെ മൂല്യവുമായി 10 ദിനാർ നോട്ടുകൾ രണ്ടാംസ്ഥാനത്തുണ്ട്. അഞ്ചുദിനാർ നോട്ടുകളുടെ മൂല്യം 14.1119 കോടി ദിനാറാണ്. പ്രചാരത്തിലുള്ള നോട്ടുകളുടെ ആകെ മൂല്യത്തിന്റെ ഭൂരിഭാഗവും 20, 10 ദിനാർ നോട്ടുകളിലാണ്.ഒരുദിനാർ നോട്ടുകളുടെ മൂല്യം 4.5053 കോടി ദിനാറും അരദിനാർ നോട്ടുകളുടേത് 1.2392 കോടി ദിനാറുമാണ്. കാൽ ദിനാർ നോട്ടുകളുടെ ആകെ മൂല്യം 1.0613 കോടി ദിനാർ.
നാണയങ്ങളിൽ ആകെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 100 ഫിൽസ് നാണയങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഇവയുടെ മൂല്യം 1.3593 കോടി ദിനാറാണ്. 50 ഫിൽസ് നാണയങ്ങളുടെ മൂല്യം 1.0055 കോടി ദിനാറും 20 ഫിൽസ് നാണയങ്ങളുടേത് 42.26 ലക്ഷം ദിനാറുമാണ്.
10 ഫിൽസ് നാണയങ്ങളുടെ മൂല്യം 20.22 ലക്ഷം ദിനാറും അഞ്ചു ഫിൽസ് നാണയങ്ങളുടേത് 11.23 ലക്ഷം ദിനാറുമാണ്. ഒരു ഫിൽസ് നാണയങ്ങളുടെ ആകെ മൂല്യം 12,769 ദിനാറായും രണ്ടു ദിനാറിന്റെ സ-്‌മാരക നാണയങ്ങളുടേത് 1,62,250 ദിനാറായും രേഖപ്പെടുത്തിയിരിക്കുന്നു.








0 comments