ഫോക്ക് സാൽമിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) സാൽമിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഷ്യൻ ഫൺ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം സാൽമിയ മറീന ബീച്ചിൽ നിന്നും പ്രത്യേകം ഏർപ്പാട് ചെയ്ത ഹൗസ് ബോട്ടിലാണ് ഈ വർഷത്തെ കുടുംബ സംഗമം നടന്നത്. യൂണിറ്റ് കൺവീനർ പി വി ഷാജി അദ്ധ്യക്ഷനായ പരിപാടി വൈസ് പ്രസിഡൻ്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ഫോക്ക് ട്രഷറർ സൂരജ്, ഉപദേശക സമിതി അംഗം വിജയേഷ് മാരാർ, ചാരിറ്റി സെക്രട്ടറി സജിൽ, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നാഷ് പരിപാടികൾ ഏകോപിപ്പിച്ചു. നിരവധി ഗെയിംസുകളും കലാ പരിപാടികളും നടന്നു. കെ സി സന്തോഷ് സ്വാഗതവും യൂണിറ്റ് ട്രഷറർ ഗ്ലാഡിസ് ബേബി നന്ദിയും പറഞ്ഞു.









0 comments