പറക്കും കാർ പരീക്ഷണ പറക്കൽ റാസൽഖൈമയിലും

ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പരീക്ഷണ പറക്കൽ വിലയിരുത്തുന്നു
റാസൽഖൈമ : വൈദ്യുത പറക്കും കാറിന്റെ റാസൽഖൈമയിലെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചു. ദുബായിലും അബുദാബിയിലും നടന്ന പരീക്ഷണങ്ങൾക്കു പിന്നാലെയാണ് റാസൽഖൈമയിൽ പരീക്ഷണ പറക്കൽ നടന്നത്. ചൈനീസ് കമ്പനി വികസിപ്പിച്ച വാഹനത്തിന്റെ പരീക്ഷണ പറക്കലിന് ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി സാക്ഷിയായി. നവീന സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പറക്കും കാറുകളുടെ വികസനത്തിനുള്ള ധാരണപത്രം റാസൽഖൈമ ഗതാഗത അതോറിറ്റി ചടങ്ങിൽ ഒപ്പുവച്ചു. ദുബായിലും അബുദാബിയിലും ഇതിനകം പറക്കുന്ന ടാക്‌സികളുടെ വിജയകരമായ പരീക്ഷണ പറക്കൽ നടന്നിരുന്നു. ഭാവി ഗതാഗത സാങ്കേതികതകളിലെ ആഗോള കേന്ദ്രമാക്കി യുഎഇയെ മാറ്റുന്ന മറ്റൊരു മുന്നേറ്റമാണ് റാസൽഖൈമയിലെ പരീക്ഷണമെന്ന് വിലയിരുത്തപ്പെടുന്നു.










0 comments