Deshabhimani

സിറിയയിലേക്ക് വിമാന സർവിസുകൾ പുനരാരംഭിക്കാൻ ഫ്ലൈ ദുബായ്

flydubai
വെബ് ഡെസ്ക്

Published on May 23, 2025, 02:41 PM | 1 min read

ദുബായ് : 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 1 മുതൽ ദമാസ്കസിലേക്ക് നേരിട്ടുള്ള സർവിസുകൾ പുനരാരംഭിക്കുമെന്ന് ഫ്ലൈ ദുബായ് പ്രഖ്യാപിച്ചു. സിറിയയിലേക്ക് വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന ആദ്യത്തെ യുഎഇ എയർലൈൻ ആണ് ഫ്ലെെ ദുബായ് .


ഏപ്രിലിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവിസുകൾ പുനരാരംഭിക്കാൻ യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകിയിരുന്നു, ഇതിനെ തുടർന്നാണ് തീരുമാനം. 2009ലായിരുന്നു ഫ്ലൈദുബായ് ആദ്യമായി സിറിയൻ തലസ്ഥാനത്തേക്ക് സർവിസ് നടത്തിയത്. എന്നാൽ, 2012 ൽ എയർലൈൻ പ്രവർത്തനങ്ങൾ‌ നിർത്തിവച്ചു.


ഇക്കണോമി ക്ലാസിന് 2,000 ദിർഹം മുതലും ബിസിനസ് ക്ലാസിന് 10,000 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. വരാനിരിക്കുന്ന ഈദ് അൽ അദ്ഹ അവധിക്കാലവും വേനൽക്കാല യാത്രാ ആവശ്യവും കണക്കിലെടുത്താണ് ഫ്ലൈദുബായ് സർവിസ് പുനരാരംഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home