ഫ്ലൈദുബായ് ആക്രമണം; സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി

ദുബായ് : ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്മിത് മച്ചാറിന്റെ ധൈര്യത്തെ ദുബായ് കിരീടാവകാശി പ്രശംസിച്ചു.
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സ്മിത് മച്ചാറിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു. മച്ചാറിന്റെ ഉത്തരവാദിത്വത്തെ പ്രശംസിച്ച ഹംദാൻ തങ്ങളുടെ ടീമിന്റെ ഭാഗമായതിലും രാജ്യത്തിന്റെ കഥയുടെ ഭാഗമായതിലും അഭിമാനമുണ്ടെന്ന് അറിയിച്ചു.
ഇൻഡ്യൻ പൈലറ്റായ സ്മിത് മച്ചാറിനെ കോ പൈലറ്റ്, ഒമാൻ പൗരനായ ഹമാം അൽ ഹമാമിയാണ് ആക്രമിച്ചത്. ഫ്ലൈദുബായ് എഫ്‌ഇസഡ് 1073 വിമാനത്തിൽ ക്രാഷ് ആക്‌സ് ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം, വിമാനത്തിലെ സഹപൈലറ്റ് ഭീകരാക്രമണത്തിന് ശ്രമിച്ചതായി അന്വേഷണ റിപ്പോർട്ട്. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് ഇക്കാര്യമറിയിച്ചത്. സംഭവത്തിന്റെ പൂർണ സാഹചര്യങ്ങൾ, ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യങ്ങൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് ബന്ധങ്ങൾ എന്നിവ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.








0 comments