വിമാനസർവീസുകൾ നിർത്തലാക്കുന്നു; സലാലയിൽ പ്രവാസി സംഘടനകളുടെ പ്രതിഷേധം

സലാല: മുന്നറിയിപ്പില്ലാതെ സലാലയിൽനിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെതിരെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. വിവിധ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾ ഉൾപ്പെടുന്ന ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സലാല എലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ, തുംറൈത്ത് ഇന്ത്യൻ സ്കൂൾ പ്രസിഡൻ്റ് റസൽ മുഹമ്മദ്, സാമൂഹിക പ്രവർത്തകൻ സി വി സുദർശൻ തുടങ്ങിയവർ നേതൃത്വം നൽകി.
സലാലയിലെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം സലാലയിലെ പ്രവാസി സമൂഹം നേരിടുന്ന കടുത്ത ആശങ്കകളും ബുദ്ധിമുട്ടുകളും ചർച്ച ചെയ്തു. നിലവിലെ രൂക്ഷമായ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി ഒമാനിൽ സർവീസ് നടത്തുന്ന വിവിധ വിമാന കമ്പനികളുടെ കൺട്രി ഹെഡ്‌മാരെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കുവാൻ യോഗം തീരുമാനിച്ചു.










0 comments