ഫ്ലാഗ് ഡേ ആഘോഷത്തിൽ വിരമിച്ച സൈനികർക്ക് ആദരം

ദുബായ് : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഫ്ലാഗ് ഡേ ആഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസർ അൽ ഹൊസ്നിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ വിരമിച്ച എമിറാത്തി സൈനികരെ ആദരിച്ചു.
രാജ്യത്തിനായി സമർപ്പിത സേവനം അനുഷ്ഠിച്ച മുൻ സേനാംഗങ്ങൾ യുഎഇയുടെ വളർച്ചയ്ക്ക് പ്രചോദനമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. "തലമുറകളായി എമിറാത്തികൾ കാണിച്ച ആഴമുള്ള ദേശസ്നേഹവും സമർപ്പിതത്വവുമാണ് രാജ്യത്തിന്റെ ശക്തി," എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് മുൻപ് ഷെയ്ഖ് മുഹമ്മദ് ഖസർ അൽ ബത്തീനിൽ വിരമിച്ച സൈനികരെ സ്വീകരിച്ചു. തുടർന്ന് അവരോടൊപ്പം ഖസർ അൽ ഹൊസ്നിലേക്ക് എത്തിയാണ് പതാക ഉയർത്തിയത്.











0 comments