ad
Deshabhimani

ഫുജൈറ വ്യാവസായിക മേഖലയിൽ പൈപ്പ്‌ലൈൻ പണിക്കിടെ തീപിടിത്തം

fire

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 14, 2026, 04:45 PM | 1 min read

ഫുജൈറ : ഫുജൈറ വ്യാവസായിക മേഖലയിൽ ദൃശ്യമായ പുകയും തീപിടിത്തവും പതിവ് പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തെ തുടർന്നാണെന്ന് അധികൃതർ. ഫുജൈറ സർക്കാർ മീഡിയ ഓഫീസ് പുറത്തിറക്കിയ എക്‌സ്‌ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം നടന്ന ഉടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്‌. ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ പൊതുജനം വിശ്വസിക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home