ad
Deshabhimani

ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയാഘോഷം ദുരന്തമായി; ജോർദാൻ ഹെൻഡേഴ്സന് ഗുരുതര പരിക്ക്

ENG INJURY

Photo Credit:PA

വെബ് ഡെസ്ക്

Published on Jul 06, 2026, 11:49 AM | 1 min read

മെക്സിക്കോ സിറ്റി: ലോകകപ്പ് പ്രീക്വാർട്ടറിൽ മെക്സിക്കോയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആവേശകരമായ വിജയത്തിന് പിന്നാലെ, ആഘോഷത്തിനിടെ ഇംഗ്ലണ്ട് മിഡ്‌ഫീൽഡർ ജോർദാൻ ഹെൻഡേഴ്സന് ഗുരുതര പരിക്ക്.


സ്റ്റേഡിയത്തിലെ പരസ്യ ബോർഡിൽ നിന്ന് താഴേക്ക് വീണാണ് 36-കാരനായ താരത്തിന് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്.


പരിക്ക് ഗുരുതരം


മത്സരശേഷം സ്റ്റ്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിൽ നിന്ന് പുറത്തെത്തിച്ചത്. പരിക്ക് വളരെ ഗുരുതരമാണെന്നും താരം നിലവിൽ ആശുപത്രിയിലാണെന്നും ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടൂഹൽ ബിബിസി സ്പോർട്ടിനോട് സ്ഥിരീകരിച്ചു.


ഹെൻഡേഴ്സൻ ടീമിനൊപ്പം മടങ്ങില്ലെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.


തുടർ തിരിച്ചടികൾ


ഇതോടെ ശനിയാഴ്ച മിയാമിയിൽ വെച്ച് നടക്കുന്ന നോർവേയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹെൻഡേഴ്സന്റെ സേവനം ഇംഗ്ലണ്ടിന് നഷ്ടമാകും.


ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിൽ പരിക്കേറ്റ റീസ് ജെയിംസിന് പിന്നാലെയാണ് ഹെൻഡേഴ്സനും പുറത്താകുന്നത്. കൂടാതെ, മെക്സിക്കോയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ജാരെൽ ക്വാൻസയും ക്വാർട്ടർ ഫൈനലിൽ കളിക്കില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home