ad
Deshabhimani

പോപ്പ് ​ഗായികയെക്കുറിച്ച് 'അനുചിത' പരാമര്‍ശം; മാപ്പ് പറഞ്ഞ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

Anthony Albanese.jpg

image: AP

വെബ് ഡെസ്ക്

Published on Jul 06, 2026, 12:12 PM | 1 min read

കാൻബറ : പോപ് ​ഗായിക കയ്ലി മിനോ​ഗിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്.


ഹാസ്യതാരം നിക്കി ഓസ്ബോണിനൊപ്പം ബുഷ് ഡീപ്പ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയുണ്ടായ അൽബനീസിന്റെ പരാമർശമാണ് വിവാദത്തിനിടയായത്. എന്റെ പരാമർശത്തിൽ ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് അൽബനീസ് ഔദ്യോഗിക ഖേദ പ്രകടനം നടത്തി. കയ്‌ലി മിനോഗ്, നടി നിക്കോൾ കിഡ്മാൻ, വിനോദതാരം റോണ്ട ബർച്ച്‌മോർ ഇവരിൽ ആരെയൊക്കെ വിവാഹം ചെയ്യാനും ഡേറ്റ് ചെയ്യാനും പിന്നാലെ നടന്ന് ശല്യം ചെയ്യാനും ആ​ഗ്രഹിക്കുന്നുവെന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യത്തിന് താൻ വിവാഹിതനാണെന്ന് പറഞ്ഞ് അൽബനീസ് ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിന്നീട് പരാമർശിക്കപ്പെട്ട എല്ലാ കാര്യങ്ങളിലും കയ്‌ലി മിനോ​ഗിനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് അൽബനീസ് മറുപടി നൽകി. കാരണം 'ഷീ ഈസ് ടെറിഫിക്ക്'എന്ന് കൂടി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


ആന്റണി അൽബനീസിന്റെ അശ്ലീല പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നുവെന്നും ഒരു പ്രധാനമന്ത്രിക്ക് ചേരുന്നതായിരുന്നില്ലെന്നും വിമർശനങ്ങളുയർന്നു. പിന്നാലെയാണ് പരസ്യമായി മാപ്പപേക്ഷ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home