ad
Deshabhimani

ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഐസിസി; ഏകദിനങ്ങളിൽ മാറ്റവും പുതിയ ചാമ്പ്യൻഷിപ്പുകളും വരുന്നു

ICC

Photo Credit:ICC

വെബ് ഡെസ്ക്

Published on Jul 06, 2026, 12:19 PM | 1 min read

എഡിൻബർഗ്: ഫ്രാഞ്ചൈസി ലീഗുകളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കാൻ സമൂലമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് ഐസിസി.


ഇതിന്റെ ഭാഗമായി ഏകദിന മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ എഡിൻബർഗിൽ നടക്കുന്ന വാർഷിക ജനറൽ മീറ്റിംഗിൽ ചർച്ച ചെയ്യുമെന്നാണ് റിപോർട്ടുകൾ


പ്രധാന ഫോർമാറ്റുകളെ സംരക്ഷിക്കുന്നതിനായി, ഏകദിന പരമ്പരകൾ ലോകകപ്പിന് മുൻപുള്ള 18 മാസങ്ങളിൽ മാത്രമായി നിജപ്പെടുത്താനും ഐസിസി ആലോചിക്കുന്നുണ്ട്.


ഇതിനോടൊപ്പം തന്നെ, ഏഷ്യാ കപ്പ് മാതൃകയിൽ മറ്റ് ഭൂഖണ്ഡങ്ങളിലും കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകൾ ആരംഭിക്കാനും, ട്വന്റി 20 ഫ്രാഞ്ചൈസികൾക്കായി ഒരു 'വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്' കൊണ്ടുവരാനും ഐസിസിക്ക് പദ്ധതിയുണ്ട്.


2027 മുതൽ 2029 വരെയുള്ള സീസണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമുകളുടെ എണ്ണം 12 ആയി ഉയർത്താനും ഐസിസി നീക്കമുണ്ട്.


ഇതിലൂടെ അയർലൻഡ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.


നിലവിൽ 2031 വരെയുള്ള ടൂർണമെന്റുകൾ നിശ്ചയിച്ചുകഴിഞ്ഞതിനാൽ, വിപ്ലവകരമായ ഈ മാറ്റങ്ങളെല്ലാം അതിനുശേഷമേ പൂർണ്ണമായി നടപ്പിലാക്കാൻ സാധ്യതയുള്ളൂ.


എങ്കിലും, ഐസിസിയുടെ ഇത്തരം നീക്കങ്ങൾ, വരുമാനത്തിൽ നിയന്ത്രണം വരാതിരിക്കാൻ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ക്രിക്കറ്റ് ബോർഡുകൾ എങ്ങനെ സ്വീകരിക്കും എന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home