ad
Deshabhimani

ഫിഫ ലോകകപ്പ് ആവേശം; പ്രത്യേക വെള്ളിനാണയവുമായി ഒമാൻ സെൻട്രൽ ബാങ്ക്

fifa coin oman
വെബ് ഡെസ്ക്

Published on Jun 20, 2026, 11:44 AM | 1 min read

മസ്‌കത്ത് : ഫിഫ ലോകകപ്പിനോടനുബന്ധിച്ച്‌ പ്രത്യേക സ്മാരക വെള്ളി നാണയം പുറത്തിറക്കുന്നതായി ഒമാൻ സെൻട്രൽ ബാങ്ക്. ഫിഫയുമായി സഹകരിച്ചാണ് നാണയം പുറത്തിറക്കുന്നത്. 0.999 നിലവാരത്തിലുള്ള ശുദ്ധ വെള്ളി ഉപയോഗിച്ചാണ് ഒരു ഒമാനി റിയാൽ മുഖവിലയുള്ള നാണയം പുറത്തിറക്കിയിരിക്കുന്നത്‌. 38.61 മില്ലിമീറ്ററാണ് വ്യാസം. ഭാരം 28.28 ഗ്രാം ആയിരിക്കുമെന്നും സെൻട്രൽ ബാങ്ക് പുറത്തുവിട്ട വിവരങ്ങളിലുണ്ട്‌.

പുറത്തിറക്കുന്ന ആകെ 5000 നാണയങ്ങളിൽ 1000 എണ്ണം ഒമാനിലെ പ്രാദേശിക വിപണിയിൽ വിൽപ്പനയ്ക്ക്‌ അനുവദിക്കും. 4000 നാണയങ്ങൾ ഫിഫ അംഗീകരിച്ച അന്താരാഷ്ട്ര വിൽപ്പന പങ്കാളികൾവഴി വിവിധ രാജ്യങ്ങളിലേക്ക് വിതരണംചെയ്യും. ശേഖരണ മൂല്യം കാരണം വിപണിയിൽ പ്രത്യേക വില ഇ‍ൗടാക്കും. 30 മുതൽ നാണയത്തിന്റെ വിൽപ്പന ആരംഭിക്കും.


റൂവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ശാഖകളിലും ഒമാൻ പോസ്റ്റിന്റെ ഓപ്പറ ഗാലറിയയിലെ വിൽപ്പന കേന്ദ്രത്തിലും ലഭ്യമാകും. നാണയത്തിന്റെ പ്രാരംഭ വിൽപ്പന വില 73 ഒമാനി റിയാലായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വെള്ളിവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് അന്തിമവിലയിൽ വ്യത്യാസം ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു. ഫുട്‌ബോൾ ആരാധകർക്കും അപൂർവ നാണയങ്ങൾ ശേഖരിക്കുന്നവർക്കും ഒരുപോലെ ആകർഷകമാകുന്നതാണ്‌ പ്രത്യേക പതിപ്പ്. ലോകകപ്പിന്റെ ഓർമയ്‌ക്കായി ഒമാനിൽ പുറത്തിറങ്ങുന്ന ശ്രദ്ധേയ സ്‌മാരക പതിപ്പുകളിലൊന്നായിരിക്കും നാണയമെന്ന വിലയിരുത്തലുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home