ad
Deshabhimani

കൊൽക്കത്തയിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാര്‍ സുരക്ഷിതര്‍

Indigo.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 12:26 PM | 1 min read

കൊൽക്കത്ത : കൊൽക്കത്തയിൽ ഇൻഡി​ഗോ എയർഇന്ത്യ വിമാനത്തിന് മിന്നലേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.


അ​ഗർത്തലയിലേക്ക് പോകാനായി കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് മിന്നലേറ്റതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ 140 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഇൻഡി​ഗോയുടെ 6E6068 എന്ന വിമാനത്തിനാണ് മിന്നലേറ്റത്. അതേസമയം, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.


മിന്നലേറ്റത് മൂലം വിമാനത്തിന്റ വൈദ്യുതി സംവിധാനത്തിന് തകരാർ സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാ​ഗമായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന ശക്തമായ ഇടിയും മിന്നലും കാരണം എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ നേരത്തെ മുന്നറിയിപ്പും നൽകിയിരുന്നു. ശേഷം മറ്റൊരു വിമാനം അ​ഗർത്തലയിലേക്ക് സർവീസ് നടത്തുകയായിരുന്നു. രാവിലെ 9.20 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 12. 50 ഓടെയാണ് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home