യാത്രയയപ്പ് നൽകി

സലാല : നീണ്ട 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാണു നാട്ടിൽ പരക്കലിന് കൈരളി സലാല യാത്രയയപ്പ് നൽകി. ന്യൂ സലാല യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കൈരളി ഹാളിൽ നടന്നു. യൂണിറ്റ് സെക്രട്ടറി ഡി എസ് പ്രദീഷും പ്രസിഡന്റ് ഹാഷിം മുണ്ടപ്പാടവും ചേർന്ന് മെമന്റോ സമ്മാനിച്ചു. തോട്ടം തൊഴിലാളിയായ നാണു കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. കൈരളി സലാല ന്യൂ സലാല യൂണിറ്റ് അംഗമാണ്.










0 comments